തിങ്കളാഴ്ച വരെ സൗദിയിലുടനീളം കനത്ത മഴക്ക് സാധ്യത- കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കാനും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെയും താഴ് വാരങ്ങളിലൂടെയും യാത്ര ചെയ്യരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
.
മക്ക, റിയാദ് മേഖലകളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റുണ്ടാകുമെന്നും മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഡയറക്ടറേറ്റ് പറയുന്നു. അൽ-ജുമും, ബഹ്‌റ, ഖുലൈസ്, ജിദ്ദ, റാബിഗ് എന്നിവയുൾപ്പെടെ മക്ക മേഖലയിൽ നാളെ, ശനിയാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
.
ജിസാനിൽ അദ്-ദൈർ ബാനി മാലിക്, അർ-റൈത്ത്, അൽ-ഈദാബി, അൽ-അരിദ, ഫിഫ, ഹറൂബ് എന്നീ ഗവർണറേറ്റുകളിൽ ഇന്ന് രാത്രി 8 മണിവരെ കനത്ത മഴയും ശക്തമായ കാറ്റും,  ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറയിപ്പുണ്ട്.

തബൂക്ക്, മദീന, ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, ഹായിൽ, ഖാസിം, ബഹ, അസീർ മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ജിസാന്‍ മേഖലയില്‍ നേരിയതോ മിതമായതോ ആയ മഴയക്കും നജ്റാനില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!