അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഗൾഫിൽ മലയാളി യുവാവ് അന്തരിച്ചു
ദുബായ്: വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാൽ (25) ആണ് മരിച്ചത്. കഴിഞ്ഞ നാല് വർഷമായി യുഎഇയിലുള്ള റിഷാൽ കറാമ അൽ അത്താർ സെന്റർ ജീവനക്കാരനായിരുന്നു.
.
പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് (വ്യാഴം) രാവിലെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു. ഇലക്ട്രീഷ്യനായ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. സഹോദരങ്ങൾ: റിഫാദ്, റിഷാന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി. ഭാരവാഹികൾ പറഞ്ഞു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



