ജിദ്ദയിൽനിന്നെത്തിയ ആൾക്ക് മങ്കിപോക്സ് ലക്ഷണം; യുവാവിനെ വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി
മങ്കിപോക്സ് ലക്ഷണവുമായി ജിദ്ദയിൽ നിന്നെത്തിയയാളെ വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. സൌദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ നിന്നും നെടുംബാശ്ശേരിയിലെത്തിയ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ഇയാളെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിക്കുന്നതുവരെ ഇദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക