സൗദിയിൽ എഞ്ചിനീയറിങ് മേഖലയിലെ സ്വദേശിവത്കരണം ഉയർത്തുന്നു

L
റിയാദ്: എഞ്ചിനീയറിങ് മേഖലയിൽ സ്വദേശിവത്കരണം 35 ശതമാനമായി ഉയർത്താനൊരുങ്ങി സൗദി അറേബ്യ. സ്വകാര്യമേഖലയിലെ 94 എൻജിനീയറിങ് സാങ്കേതിക പ്രൊഫഷനലുകളിലാണ് ഇത് ബാധകമാവുക. അടുത്തവർഷം മെയ് 9 മുതൽ നിയമം നടപ്പാക്കും. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും നിയമം ബാധകമാകും.

സിവിൽ എഞ്ചിനീയറിങ് ടെക്നീഷ്യൻ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ടെക്നീഷ്യൻ, മെക്കാനിക്കൽ എഞ്ചിനീയറിങ് ടെക്നീഷ്യൻ, ഇലക്ട്രോണിക് എഞ്ചിനീയറിങ് ടെക്നീഷ്യൻ, സർവേയിങ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകകൾ സ്വദേശിവത്കരണത്തിന്റെ ഭാഗമാകും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം.

…

Share