കൊയ്യോട് ഉമർ മുസ്‌ലിയാർ സമസ്ത ജനറൽ സെക്രട്ടറി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. എം.ടി അബ്ദുല്ല മുസ്‌ലിയാരെ സമസ്ത ട്രഷററായും തിരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. ജനറൽ സെക്രട്ടറിയായിരുന്ന കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. നിലവിലെ കമ്മിറ്റിയിൽ ട്രഷററായിരുന്നു കൊയ്യോട് ഉമർ മുസ്‌ലിയാർ.

ഇന്ന് കോഴിക്കോട് ചേർന്ന മുശാവറ യോ​ഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റുമാരായി വി.മൂസക്കോയ മുസ്‌ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരെയും സെക്രട്ടറിയായ പനങ്കാങ്ങര ഹൈദർ ഫൈസിയെയും തിരഞ്ഞെടുത്തു.

ജിഫ്രി മുത്തുക്കോയ തങ്ങൾ, കൊയ്യോട് ഉമർ മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ബഹാഉദ്ദീൻ നദ്‌വി കൂരിയാട്, പി.ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശേരി, വാക്കോട് മൊയ്തീൻ കുട്ടി മുസ്‌ലിയാർ, പി.എം അബ്ദുസലാം ബാഖവി എന്നിവരാണ് സമിതി അംഗങ്ങൾ. ഉമർ ഫൈസി അടക്കമുള്ളവർക്കെതിരെ ലഭിച്ച പരാതികളിൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാൻ തീരുമാനിച്ചിട്ടുണ്ടെന്നും സമസ്ത നേതാക്കൾ പറഞ്ഞു.

Share