ഒരു വയസ്സുള്ള പെൺകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അമ്മ പൊലിസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുമല പൊറ്റയിൽ ഒരു വയസ്സുള്ള പെൺകുഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ടു. വിളവൂർക്കൽ സ്വദേശികളായ അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പൊലിസ് കസ്റ്റഡിയിലെടുത്തു.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, അമ്മ തന്നെയാണ് കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ടോടെ തിരുമല പൊറ്റയിലെ വാടകവീട്ടിലാണ് ദാരുണ സംഭവം നടത്തിയത്. കുട്ടിയുടെ നിലവിളി നാട്ടുകാർ കേൾക്കുകയും മലയിൻകീഴ് പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലിസ് സ്ഥലത്തെത്തി ഉടൻ തന്നെ ഗുരുതര പരുക്കുകളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവസ്ഥലത്ത് പൊലിസ് ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണ്. കസ്റ്റഡിയിലുള്ള അമ്മ ക്രിസ്റ്റിയെ പൊലിസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുടുംബപരമായ എന്തെങ്കിലും പ്രശ്നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനൊടുവിൽ മാത്രമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

Share