തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാളത്തേക്ക് മാറ്റി

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാളത്തേക്ക് മാറ്റി. ഐ എക്‌സ് 584 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നാളത്തേക്ക് മാറ്റിയത്.

ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് പോകേണ്ടിയിരുന്ന വിമാനം ആദ്യം പതിനൊന്ന് മണിയിലേക്ക് മാറ്റി. തുടര്‍ന്ന് യാത്രക്കാരെ പതിനൊന്ന് മണിക്ക് മുമ്പായി വിമാനത്തിനുള്ളിലേക്ക് കയറ്റി ഇരുത്തിയെങ്കിലും യാത്ര പുറപ്പെട്ടില്ല.

49 വരെ ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയിലാണ് എ സി പോലും പ്രവര്‍ത്തിപ്പിക്കാതെ യാത്രക്കാരെ വിമാനത്തിനുള്ളില്‍ മണിക്കൂറുകളോളം ഇരുത്തിയത്.

യാത്രക്കാരില്‍ ഗര്‍ഭിണികളും പ്രായമായവരും ഉള്‍പ്പെടെ നിരവധി പേരാണുളളത്. റിയാദില്‍ നിന്നുള്‍പ്പെടെ യാത്ര ചെയ്ത് എത്തിയവരും കൂട്ടത്തിലുണ്ട്. യന്ത്ര തകരാറാണ് യാത്ര നിര്‍ത്തിവെച്ചതിനുള്ള കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

Share