നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം
കൊച്ചി: നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം. നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടം. മുഴുവന്‍ ആളുകളെയും ഹോട്ടലില്‍ നിന്ന് പുറത്തിറക്കിയതായാണ് ലഭിക്കുന്ന വിവരം.
ആര്‍ക്കും പൊള്ളലേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആലുവ, അങ്കമാലി യൂണിറ്റുകളില്‍ നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.


