മഴ: മലപ്പുറം കൊണ്ടോട്ടിയില്‍ നാലുവയസുകാരന് തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടില്‍ നാലുവയസുകാരന് ഒഴുക്കില്‍പ്പെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പത്തൊടി ഹമീദ്-നദീറ ദമ്പതികളുടെ മകന് ആദം അയ്മനാണ് മരിച്ചത്.
തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണത്. ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


