മാനന്തവാടിയില്‍ 16കാരിയെ തട്ടിക്കൊണ്ടുപോകല്‍; പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
മാനന്തവാടി: വയനാട് മാനന്തവാടിയിലെ 16കാരിയുടെ തട്ടിക്കൊണ്ടുപോകലില്‍ കൂട്ടുകാരിചമഞ്ഞ പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കാണാതായ കുട്ടിയുടെ കൂട്ടുകാരിയായി നടിച്ച ജനീലിയ (19), അജിത്ത് (23) എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.
സംഭവത്തില്‍ ലഹരിബന്ധം ഉണ്ടെന്നും പ്രതി ജനീലിയ സ്ഥിരം പ്രശ്നക്കാരിയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ സൗഹൃദം സ്ഥാപിച്ചാണ് പ്രതി ജനീലിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജനീലിയക്കെതിരെ മാനന്തവാടിയില്‍ സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും പോലീസ് പറയുന്നു.
ജനീലിയ ലഹരിക്കടത്ത് സംഘങ്ങളുടെ കണ്ണിയാണെന്ന് പറഞ്ഞു മാതാപിതാക്കള്‍ ആഭ്യന്തരമന്ത്രിക്ക് കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഈ മാസം 13നാണ് വ്യാജ സൗഹൃദം സ്ഥാപിച്ച പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ സംഭവിച്ച അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.


