ഗായിക എസ് ജാനകി വിടവാങ്ങി

തിരുവനന്തപുരം: വിഖ്യാത ​ഗായിക എസ് ജാനകി (88) അന്തരിച്ചു. മെെസൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 17 ഭാഷകളിൽ ഗാനമാലപിച്ച അതുല്യ ​ഗായികയാണ്.

തെന്നിന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ജാനകി കന്നഡ , മലയാളം , തെലുങ്ക് , തമിഴ് , ഹിന്ദി , ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള തുടങ്ങി 17 ഭാഷകളിലായി 50000ത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്.

1938 ഏപ്രിൽ‌ 23 നാണ് എസ് ജാനകിയുടെ ജനനം. പിന്നീട് ആറ് പതിറ്റാണ്ട് കാലം ദക്ഷിണേന്ത്യൻ സം​ഗീതത്തിലെ പകരക്കാരില്ലാത്ത ഗായികയായി എസ് ജാനകി തുടർ‌ന്നു. സം​ഗീതരം​ഗത്തെ അത്ഭുതം എന്ന് നിരവധി പ്ര​ഗൽഭർ വിശേഷിപ്പിച്ചിട്ടുള്ള ഗായികയാണ് വിടവാങ്ങിയത്.

മലയാളത്തിൽ 1200ഓളം പാട്ടുകൾക്ക് ജീവൻ നൽകി. തുമ്പീ വാ തുമ്പക്കുട‌ത്തിൻ, ആടി വാ കാറ്റേ, കിളിയേ കിളിയേ, തേനും വയമ്പും, നാഥാ നീ വരും തുടങ്ങിയ ജാനകിയുടെ പാട്ടുകളെല്ലാം തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച ​ഗാനങ്ങളാണ്. സംഗീതസംവിധായകൻ എം എസ് ബാബുരാജാണ് ജാനകിയെ മലയാള സിനിമാരം​ഗത്തേക്ക് കൊണ്ടുവന്നത്.

Share