കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു, 10 പേർക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ട്രാവലറിന്റെ ഡ്രൈവറായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60)എന്നിവരുമാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.
ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻവശം പൂർണമായും തകർന്നു. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.


