കൊടും ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും ഉണ്ടാകുക. വൈദ്യുതി ഉപയോഗം കുതിച്ചതോടെ പ്രതിസന്ധി പരിഹരിക്കാനാണ് കെഎസ്ഇബി നീക്കം. അധിക നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ആലോചന.

ഏറ്റവും ചൂടുള്ള പാലക്കാട്‌ ഇന്നലെ രേഖപ്പെടുത്തിയ താപനില 39.8 ഡിഗ്രി സെൽഷ്യസാണ്. ചൂട് കനക്കുമെന്ന നിർദേശം ലഭിച്ചതോടെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു. കനത്ത ചൂടിൽ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയതോടെ പവര്‍ എക്സേഞ്ചിൽ നിന്ന് ഒരു മാസത്തേയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷനോട് കെഎസ്ഇബി അനുമതി തേടി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കമ്മീഷൻ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവാണ് തേടുന്നത്. അനുമതി കിട്ടിയാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാമെന്നാണ് കെഎസ്ഇബി കണക്കു കൂട്ടൽ. 117.15 ദശലക്ഷം യൂണിറ്റായിരുന്നു ശനിയാഴ്ചത്തെ ഉപഭോഗം.

Share
error: Content is protected !!