സ്‌പെഷ്യൽ സ്‌കൂൾ അന്തേവാസിയുടേത് കൊലപാതകം; കെയർടേക്കർ അറസ്റ്റിൽ

തൃശൂർ: കൊടുങ്ങല്ലൂരിലെ സ്‌പെഷ്യൽ സ്‌കൂൾ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വടി കൊണ്ടും കൈ കൊണ്ടും ക്രൂരമായി മർദിച്ചതാണ് മരണകാരണം. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തൽ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

ഇന്ന് രാവിലെ കിടപ്പു മുറിയിലാണ് അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി 35 വയസുകാരൻ ശ്രീനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതര പരിക്കുകൾ കണ്ടെത്തിയിരുന്നു. മൃതദേഹത്തിൽ വാരിയല്ലുകൾ ഒടിഞ്ഞ നിലയിലും കൈകളിലും കാലുകളിലും മർദനത്തിൻ്റെ പാടുകളും ഉണ്ടായിരുന്നു.

Share
error: Content is protected !!