ഇതിനകം 850 മിസൈലുകൾ?: യുഎസിൽ ആശങ്ക; ഡ്രോൺ പ്രതിരോധത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് യുക്രെയ്നിന്റെ സഹായം

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധത്തിനായി ഇതുവരെ 850 ടോമഹോക് ക്രൂസ് മിസൈലുകൾ യുഎസ് സൈന്യം ഉപയോഗിച്ചുവെന്ന് റിപ്പോർട്ടുകൾ. ഇത്രയും മിസൈലുകൾ ഉപയോഗിക്കേണ്ടിവന്നതിൽ പെന്റഗണിൽത്തന്നെ ആശങ്കയുണ്ടാക്കിയെന്നും യുഎസ് മാധ്യമമായ വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ആയുധങ്ങൾ കുറയുന്നതിനെക്കുറിച്ചും കൂടുതൽ ആയുധങ്ങൾ എത്രയും പെട്ടെന്ന് എങ്ങനെ നിർമിക്കും എന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് ഡിഫൻസ് ഡിപ്പാർട്മെന്റും വൈറ്റ്ഹൗസും പ്രതികരിക്കാൻ തയാറായില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 

Share
error: Content is protected !!