സൗദിയിലെ അൽബാഹയിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 3.62 ഡിഗ്രി രേഖപ്പെടുത്തി
അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ ഭാഗത്ത് ഇന്ന് (ബുധനാഴ്ച) രാവിലെ 9.34ന് ഭൂമികുലുക്കം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു.
ജിയോളജിക്കൽ ഹസാർഡ്സ് സെന്ററിലെ നാഷണൽ നെറ്റ്‌വർക്കിന്റെ സ്റ്റേഷനുകൾ, രാവിലെ 9:34 ന് ഭൂചലനം കണ്ടെത്തിയതായും റിക്ടർ സ്കെയിലിൽ 3.62 ഡിഗ്രി രേഖപ്പെടുത്തിയതായും അതോറിറ്റി അറിയിച്ചു.
പ്രത്യേക സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക