പെരുന്നാൾ ആഘോഷിക്കാൻ പ്രവാസി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു

ജുബൈൽ: പെരുന്നാൾ അവധി ആഘോഷിക്കാൻ മലയാളി കുടുംബങ്ങളുമായെത്തിയ ഡ്രൈവർ അബഹയിൽ മരിച്ചു. മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസ് ഡ്രൈവറാണ് ഇദ്ദേഹം. ജുബൈലിൽ നിന്ന് തൻ്റെ ബസിൽ ഏതാനും മലയാളി കുടുംബങ്ങളെ അബഹയിൽ വിനോദ സഞ്ചാരത്തിന് കൊണ്ടുവന്നതായിരുന്നു.
.
വ്യാഴാഴ്ചയാണ് ഇദ്ദേഹം തന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ അവധി ആഘോഷിക്കാൻ കുടുംബങ്ങളുമായി എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയുമായിരുന്നു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ അബഹയിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!