എംബസി ഇടപെട്ടു; ഇന്ത്യൻ തൊഴിലാളികൾക്ക് ശമ്പളം കിട്ടി

ബഹ്റൈനിൽ ഇന്ത്യൻ തൊഴിലാളികൾക്ക് ശമ്പളം കിട്ടാത്തതിൽ എംബസി ഇടപെട്ടു പരിഹരിച്ചെന്ന്  സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. കരാർ കമ്പനിയായ അസിലോൺ, മഗ്നം ഷിപ് കെയർ കമ്പനി എന്നിവിടങ്ങളിലെ ഇന്ത്യക്കാരുടെ ശമ്പള പ്രശ്നത്തിനാണ് പരിഹാരമായത്.

രാജ്യത്ത് മരിച്ചവർക്കുള്ള നഷ്ടപരിഹാരത്തുകയും എംബസിയുടെ ഇടപെടലിനെ തുടർന്ന് ബന്ധുക്കൾക്ക് ലഭിച്ചു. ജയിലുകളിൽ കഴിയുന്ന 16 പേർക്ക് സാമ്പത്തിക സഹായം നൽകി, ഒരാൾക്ക് വിമാന ടിക്കറ്റ് നൽകി. എംബസിയുടെ ഓപ്പൺ ഹൗസിലാണ് പിയൂഷ് ശ്രീവാസ്തവ ഇക്കാര്യങ്ങൾ അറിയിച്ചത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!