ഫുജൈറയിൽ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു; റോഡിൽ ഹെലിക്കോപ്റ്റർ ഇറക്കി രക്ഷാപ്രവർത്തനം

യു.എ.ഇയിലെ ഫുജൈറയിൽ ഇന്ധന ടാങ്കറിനു തീപിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. ചിലരുടെ പരുക്ക് ഗുരതരമാണ്. പരുക്കേറ്റവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഷനൽ സെർച് ആൻഡ് റെസ്‌ക്യൂ സെന്റര്‍ (എൻഎസ്ആർസി) ഫുജൈറ പൊലീസിന്റെ സഹകരണത്തോടെയാണു രക്ഷാപ്രവർത്തനം നടത്തിയത്.

റോഡ് സൈഡിൽ ഹെലികോപ്റ്റർ ഇറക്കിയാണ് എൻഎസ്ആർസി രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്ററിൽ ഫുജൈറ ആശുപത്രിയിലേക്ക് മാറ്റി. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടു.

അൽ ബിത്താന മേഖലയിലെ തിയോയിലാണു ടാങ്കറിന് തീപിടിച്ചത്. ഇതിനെ തുടർന്നു ഷെയ്ഖ് മക്തൂം സ്ട്രീറ്റ് അൽ ബുതാന ഏരിയ മുതൽ അൽ ഫർഫർ റൗണ്ട്എബൗട്ട് വരെയുള്ള ഇരു ദിശകളിലും റോഡുകൾ ഫുജൈറ പൊലീസ് അടച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!