ദേശീയ ബാങ്ക് ദിനത്തിൽ ഖത്തറിലെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദേശീയ ബാങ്ക് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ബാങ്കുകൾക്ക് മാർച്ച് ആറിന് അവധി പ്രഖ്യാപിച്ചു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ച ഖത്തറിൽ ദേശിയ ബാങ്ക് ദിനമായി ആചരിക്കാറുണ്ട്. 2009 മുതലാണ് ഇത് തുടങ്ങിയത്. സെന്‍ട്രല്‍ ബാങ്കിന് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ബാങ്കുകള്‍ക്ക് പുറമെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികൾ, തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

Share