ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ സൗദിയിൽ പരിശോധന ശക്തമാക്കി

ഹുദ ഹബീബ്

 

റിയാദ്: സൌദിയില്‍ ബിനാമി കച്ചവടങ്ങള്‍ക്കെതിരെ അധികൃതര്‍ പരിശോധന ശക്തമാക്കി. വസ്ത്ര വില്പന സ്ഥാപനങ്ങളും ബാര്‍ബര്‍ഷോപ്പുകളും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിരവധി ബിനാമി സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കണ്ടെത്തി. സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും അടച്ചുപൂട്ടുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി കേസ്  ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്  കൈമാറി. നേരത്തെ, ബിനാമി രേഖകള്‍ ശരിയാക്കി സ്ഥാപനത്തിന്റെ പദവി ശരിയാക്കാന്‍ മന്ത്രാലയം അവസരം നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് പരിശോധന ശക്തമാക്കിയത്.

Share
error: Content is protected !!