റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു

റമദാന്‍ മാസത്തിലെ യു.എ.ഇയിലെ പൊതുമേഖ സ്ഥാപനങ്ങളിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ, രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക്​ രണ്ട്​ വരെയും, വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക്​ 12 മണിവരെയുമാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച ഉച്ചക്ക്​ ശേഷവും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായും അവധിയായിരിക്കും. ഷാര്‍ജയില്‍ വെള്ളി മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധിയായിരിക്കും. വാരാന്ത്യ അവധി മാറിയ ശേഷം യു.എ.ഇയിലെ ആദ്യ റമദാനാണ്​ വരുന്നത്​. വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാകുന്ന ആദ്യ റമദാന്‍ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Share
error: Content is protected !!