വൈറ്റ് ഹൗസിലെ മാധ്യമ വിലക്കിൽ ഡോണൾഡ് ട്രംപിന് തിരിച്ചടി; സിഎൻഎൻ ഉൾപ്പെടെ വിലക്കിയ നടപടി കോടതി റ​ദ്ദാക്കി

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ മാധ്യമ വിലക്ക് താത്കാലികമായി റദ്ദാക്കി അമേരിക്കൻ കോടതി. ട്രംപ് ഭരണകൂടം വൈറ്റ് ഹൗസിൽ നിന്ന് വിലക്കേർപ്പെടുത്തിയ മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കും ഉടൻ തന്നെ പ്രവേശനാനുമതി തിരികെ നൽകാനാണ് കൊളബിയൻ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമ സ്ഥാപനങ്ങൾക്കുള്ള പ്രവേശനാനുമതി 14 ദിവസത്തേക്ക് പുനഃസ്ഥാപിക്കാനാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മാധ്യമങ്ങൾക്ക് മതിയായ നടപടിക്രമങ്ങളോ ന്യായീകരണമോ ഇല്ലാതെ വിലക്കേർപ്പെടുത്തിയത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ജഡ്ജി തിമോത്തി കെല്ലി നിരീക്ഷിച്ചു.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങൾ കോടതി തള്ളി

റിപ്പോർട്ടർമാരുടെ പാസുകൾ പിടിച്ചെടുത്ത് വൈറ്റ് ഹൗസ് പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് മാധ്യമങ്ങൾ നിയമനടപടി സ്വീകരിച്ചത്

കോടതി വിധിയെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടർ നിയമനടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

…

Share