മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവയ്ക്കണം; പ്രതിഷേധത്തിന് സിജെപി

മൂന്ന് ആവശ്യങ്ങള്‍ സിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ചു. ഗ്യാനേഷ് കുമാര്‍ രാജി വെക്കുക, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കുക, 2023ലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനരീതി തിരികെ കൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ ജന്തര്‍ മന്തര്‍ 2.0 ഉറപ്പായും ഉണ്ടാകും എന്നും സിജെപി മുന്നറിയിപ്പ് നല്‍കി.

ശക്തരായ പ്രതിപക്ഷ മുഖങ്ങളെ ഇല്ലാതാക്കി. ഗ്യാനേഷ് കുമാറിന് അറിയാം എങ്ങനെ ബിജെപിയെ സഹായിക്കണം എന്ന്. ബിജെപിയില്‍ അംഗത്വമെടുക്കേണ്ട ഒരു കുറവ് മാത്രമാണ് ഗ്യാനേഷ് കുമാറിനുള്ളത്. ഇന്ന് രാജ്യത്ത് കേന്ദ്രത്തിനെതിരെ വലിയ വികാരം ഉയരുന്നുവെന്നും അഭിജിത് ദീപ്‌കെ വ്യക്തമാക്കി.

എസ് ഐ ആര്‍ കാരണം വോട്ട് ഇല്ലാതായി ഭരണം നഷ്ടമായ നേതാക്കളുടെ കൂടെ പിണറായി വിജയന്റെ പേരും അഭിജിത് ദീപ്‌കെ വായിച്ചു. കേന്ദ്രം തീരുമാനിക്കുകയാണ് ആര് വോട്ട് ചെയ്യണം ആര് വേണ്ട എന്ന്. ഇത് ജനാതിപത്യം അല്ല. രാജ്യവിരുദ്ധനാണ് ഗ്യാനേഷ് കുമാര്‍. ഗ്യാനേഷ് കുമാര്‍ രാജ്യത്തെ ഒന്നാം നമ്പര്‍ രാജ്യദ്രോഹി.ഉടന്‍ രാജിവയ്ക്കണം. ജനാധിപത്യത്തിന് ഭീഷണിയാണ് ഗ്യാനേഷ് കുമാര്‍ അഭിജിത് ദീപ്കെ പറഞ്ഞു.

Share