ഒന്നര വയസുകാരന് ദാരുണാന്ത്യം; വീടിന് മുന്നിൽ ട്രെയിൻ തട്ടി മരിച്ചു
ആലപ്പുഴ: ഒന്നര വയസുകാരന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. ആലപ്പുഴ കാക്കാഴം പുതുവല്‍ വിനീതിന്റെ മകന് ത്രിണവ് ആണ് മരിച്ചത്. വീടിന് സമീപമുള്ള റെയില്‍വേ പാളത്തിലേക്ക് ഒറ്റയ്ക്ക് മുട്ടിലിഴഞ്ഞ് എത്തുകയായിരുന്നു.
ഇന്ന് വൈകിട്ട് ആറ്ന് കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ തട്ടിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
.


