മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടിക പുറത്തിറങ്ങി; 281 പേര്‍ക്ക് മെഡല്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടിക പുറത്തിറങ്ങി. 281 പേര്‍ക്ക് മെഡല്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പട്ടിക പുറത്തിറക്കിയത്. പട്ടിക വൈകിയതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കാലങ്ങളായി സ്വാതന്ത്ര്യദിന തലേന്നാണ് പട്ടിക പുറത്തിറങ്ങുന്നത്. എന്നാല്‍ ഇന്ന് പകല്‍ പട്ടിക പുറത്തിറങ്ങിയിരുന്നില്ല.

അതേസമയം, രാഷ്ട്രപതിയുടെ സൈനിക , പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 9 പേര്‍ക്ക് കീര്‍ത്തിചക്രയും 7 പേര്‍ക്ക് മരണാന്തര ബഹുമതിയും സമ്മാനിക്കും. ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര നല്‍കും. രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് 11 പേര്‍ അര്‍ഹരായി. അതേസമയം, സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് കനത്ത സുരക്ഷയിലാണ് രാജ്യം.

Share