നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; ആക്രമണം നടത്തിയത് രണ്ടാം ഭർത്താവ്
തിരുവനന്തപുരം: കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കടയ്ക്കാവൂർ ചാവടിമുക്കിൽ ആയിരുന്നു സംഭവം. ഇവരുടെ രണ്ടാം ഭർത്താവാണ് വെട്ടിയത് എന്നാണ് വിവരം. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും കുറച്ചുനാളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. വിജി കോട്ടയത്താണ് ജോലി ചെയ്യുന്നത്.
ഇന്ന് നാട്ടിലെത്തിയ വിജി രണ്ടാം ഭർത്താവ് ജോലി ചെയ്യുന്ന വർക്ക് ഷോപ്പിൽ എത്തുകയും തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന ഒരു വെട്ടുകത്തി ഉപയോഗിച്ച് വിജിയെ തലയിലും കൈകളിലും വെട്ടുകയായിരുന്നു. ഒരു കൈ പൂർണമായും അറ്റു പോയതായാണ് വിവരം. വിജിയെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


