ക്ലാസ്മുറിയില്‍ പരസ്പരം ചുംബിച്ച് അധ്യാപകര്‍; സസ്പെന്‍ഷന്‍

സ്കൂളില്‍ വച്ച് ലൈംഗികമായി അടുത്തിടപഴകുന്ന തരത്തിലുള്ള വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയാണ് നടപടി. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

വിഡിയോ ദൃശ്യങ്ങളിലെ അധ്യാപകരുടെ അടുപ്പം, ഔദ്യോഗിക പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വകുപ്പ് മേധാവി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ വിദ്യാർഥികളുടെ മാനസികാവസ്ഥയെയും വിദ്യാഭ്യാസ അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

അധ്യാപകരില്‍ ഒരാളെ ഗുഗരാപുറിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേയ്ക്കും മറ്റെയാളെ താൽഗ്രാമിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്കും മാറ്റിയതായി അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസം മുന്‍പാണ് വിഡിയോ ആരോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണം തുടരുകയാണ്.

Share