പശ്ചിമേഷ്യൻ സംഘർഷം: യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവച്ചു

വാഷിങ്ടൻ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് എന്നിവർ ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ജനീവയിൽ വച്ച് ഔദ്യോഗികമായി കരാറിൽ ഒപ്പുവയ്ക്കും. അതിനുശേഷമായിരിക്കും കരാർ നിലവിൽ വരിക.

വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ നടക്കാനിരിക്കുന്ന കരാർ ഒപ്പിടൽ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കരാർ ഒപ്പിട്ടതിന് ശേഷം മാത്രമേ പൂർണരൂപം പരസ്യപ്പെടുത്തൂ. കരാർ ഒപ്പിടൽ ചടങ്ങിൽ ചിലപ്പോൾ താൻ പങ്കെടുക്കുമെന്നും ചിലപ്പോൾ ഉണ്ടായേക്കില്ലെന്നും ട്രംപ് പറഞ്ഞു.

സ്വിറ്റ്‌സർലൻഡിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഒപ്പിടൽ ചടങ്ങിന് ശേഷം യുഎസുമായി കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. കരാർ നടപ്പിലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഇനിയും പൂർണമായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജനീവയിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല.

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് എന്നിവർ ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ജനീവയിൽ വച്ച് ഔദ്യോഗികമായി കരാറിൽ ഒപ്പുവയ്ക്കും. അതിനുശേഷമായിരിക്കും കരാർ നിലവിൽ വരിക.

യുഎസും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാർ വെള്ളിയാഴ്ച ജനീവയിൽ ഒപ്പുവയ്ക്കാനിരിക്കെ, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുന്നതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ തർക്കം രൂക്ഷമാകുന്നു. 12 ശതകോടി ഡോളറിന്റെ ആസ്തികളെച്ചൊല്ലിയാണ് പ്രധാനമായും ഭിന്നത നിലനിൽക്കുന്നത്. ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകാൻ അമേരിക്ക സമ്മതിച്ചിട്ടുണ്ടെന്ന് ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും ഒപ്പുവച്ച 14 ഇന ധാരണാപത്രം ഉദ്ധരിച്ചാണ് അവകാശവാദം. 

ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും ഉടനടി സൈനിക നടപടികൾ അവസാനിപ്പിക്കും. ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പൂർണമായും പിൻവലിക്കും..

Share
error: Content is protected !!