റഷ്യൻ ഹെലിക്കോപ്റ്ററിനെ രണ്ടായി പിളർത്തി യുക്രൈൻ മിസൈൽ (വീഡിയോ)
യുക്രൈൻ മിസൈൽ ആക്രമണത്തിൽ റഷ്യൻ ഹെലിക്കോപ്റ്റർ ആകാശത്തുവച്ച് രണ്ടായി പിളർന്ന് വീണു. ബ്രിട്ടിഷ് നിർമിത സ്റ്റാർസ്ട്രീക്ക് മിസൈലാണ് യുക്രെയ്ൻ സൈന്യം ഹെലിക്കോപ്റ്റരിന് നേരെ പ്രയോഗിച്ചത്. എംഐ 28എൻ ഹെലിക്കോപ്റ്ററാണ് യുക്രൈൻ്റെ മിസൈൽ ആക്രമണത്തിൽ തകർന്നത്. കിഴക്കൻ യുക്രൈനിലെ ലുഹാൻസ്ക് മേഖലയിലായിരുന്നു സംഭവം.
ഒരാഴ്ചയായി യുക്രെയ്നിൽ വിമാനവേധ സംവിധാനം വിന്യസിച്ചിരുന്നുവെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് യുകെ മാധ്യമം റിപ്പോർട്ട് ചെയ്തു. ബ്രിട്ടന്റെ ഏറ്റവും അത്യാധുനികമായ പോർട്ടബിൾ മിസൈൽ സിസ്റ്റമാണ് സ്റ്റാർസ്ട്രീക്ക്. തെയിൽസ് ആണ് ഇതു നിർമിച്ചിരിക്കുന്നത്. ഹെലിക്കോപ്റ്റർ പിളർന്ന് വീഴുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവുന്നു.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
വീഡിയോ കാണാം
The Times is reporting that this shootdown of a Russian Mi-28 was by a British Starstreak SAM pic.twitter.com/zsQb1DkQ74
— OSINTtechnical (@Osinttechnical) April 2, 2022


