നോമ്പ് തുറക്ക് “പാലൂട”. എളുപ്പത്തിൽ തയ്യാറാക്കാം
തരിക്കഞ്ഞിപോലെ ഇഫ്താർ വിഭവമായി മലബാറിലെ മുസ്ലിംഗൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള ഒരു പാനീയമാണ് പാലൂട. വളരെ എളുപത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ പാനീയത്തിന് ചേരുവകൾ വളരെ കുറച്ച് മതി. ചൂട് കാലത്തും തണുപ്പ് കാലത്തും ഉപയോഗിക്കാവുന്ന ഒരു പരമ്പരാഗത പാനീയമാണിത്. ഫർഹ അറവാങ്കര യാണ് ഇന്നത്തെ റമദാൻ സ്പെഷ്യൽ റെസിപ്പി തയ്യാറാക്കിയിട്ടുള്ളത്.
പാലൂട തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ:
പാൽ: അര ലിറ്റർ
പഞ്ചസാര: 3 ടേബിൾസ്പൂൺ
വലിയുള്ളി: ഒരു വലിയ ഉള്ളിയുടെ മുക്കാൽ ഭാഗം.
ചെറിയ ഉള്ളി: നാലെണ്ണം (ചെറുതായി അരിഞ്ഞത്)
എലക്ക: 3 എണ്ണം
ഗ്രാമ്പു: 3 എണ്ണം
കറുവാപട്ട: 1 കഷ്ണം
മൈദ: 2 ടെബിൾസ്പൂൺ
വെള്ളം: മുക്കാൽ കപ്പ്
നെയ്യ്: 3 ടീ സ്പൂൺ
അണ്ടിപരിപ്പ്: 10 എണ്ണം
മുന്തിരി :10 എണ്ണം
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ മൈദയും ഒരു കപ്പ് വെള്ളവും ചേർത്ത് കട്ടകളില്ലാതെ പേസ്റ്റ് രൂപത്തിലാക്കി 10 മിനുട്ട് വെക്കുക. പേസ്റ്റ് ഊറി കഴിഞ്ഞാൽ മുകളിലെ വെള്ളം വാർത്ത് കളയുക. അടിയിൽ ഉറിഞ്ഞ് കൂടിയ മൈദ പേസ്റ്റും, പാലും ഒരു പാത്രത്തിലേക്കോ സോസ് പാനിലേക്കോ ഒഴിച്ച് നന്നായി ഇളക്കി ഇടത്തരം തീയിൽ വെക്കുക. ഇതിലേക്ക് പഞ്ചസാര, ഉപ്പ്, നാല് ചെറിയ ഉള്ളി അരിഞ്ഞത്, ഏലക്ക, കറുവാപ്പട്ട എന്നിവ ചേർത്ത് പത്ത് മിനുട്ട് കൈവിടാതെ ഇളക്കി കൊണ്ടിരിക്കണം.
ഈ മിശ്രിതം ചെറുതായിട്ട് കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി വെക്കാം. ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുക്കുക (രുചി ഇഷ്ടമാണെങ്കിൽ ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും ചേർക്കാം). ഇത് പാനീയത്തിലേക്ക് ഒഴിക്കുക. ചൂടോടുകൂടയോ തണുപ്പിച്ചിട്ടോ വിളമ്പവുന്നതാണ്.
തയ്യാറാക്കിയത്: ഫർഹ അറവാങ്കര
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ


