വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ പുഴയിൽ വീണ് മരിച്ചു. വധു ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് കുറ്റ്യാടിപ്പുഴയിലാണ് അപകടം. കടിയങ്ങാട് സ്വദേശിയായ റെജിലാല്‍ (29) ആണ് മുങ്ങിമരിച്ചത്. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാഴ്ച മുന്‍പായിരുന്നു ഇവരുട വിവാഹം. വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിന് എത്തിയതായിരുന്നു നവദമ്പതികൾ. ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടെ കാല്‍ തെന്നി പുഴയിലേക്ക് വീണാണ് അപകടമുണ്ടായത്.

മാര്‍ച്ച്‌ 14 ന് വിവാഹിതരായ ദമ്പതികൾ ഫോട്ടോ ഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടി പുഴയുടെ ചവറം മൂഴിയില്‍ എത്തിയതായിരുന്നു. വെള്ളത്തില്‍ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേ സമയം ഫോട്ടോ ഷൂട്ട് ഇന്നലെ കഴിഞ്ഞിരുന്നുവെന്നും, ഇന്ന് വീണ്ടും കുടുംബ സമേതം എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നും പറയപ്പെടുന്നുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share