പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു

ശ്രീനഗർ; പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഇന്ത്യ ഭീകര പട്ടികയിൽ പെടുത്തിയ ഭീകരനാണ് അൽ ബദർ എന്ന സംഘടനയിലെ അംഗമായ ഹംസ ബുർഹാൻ.

പുൽവാമ നിവാസിയായ ‘ഡോക്ടർ’ എന്നറിയപ്പെടുന്ന ഹംസ ബുർഹാനെ 2022-ൽ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിക്കുന്നത്. പുൽവാമയിലെ രത്‌നിപോറ മേഖലയിലെ ഖർബത്‌പോറയിൽ ജനിച്ച ബുർഹാൻ 2017 ൽ ഉന്നത പഠനം നടത്താനെന്ന വ്യാജേനയാണ് പാകിസ്ഥാനിലേക്ക് കടക്കുന്നത്. പിന്നീട് നിരോധിത ഭീകര സംഘടനയായ അൽ-ബദറിൽ ചേർന്നതായാണ് വിവരം.

അക്കൗണ്ട് വിത്ത്ഹെൽഡ്! കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പൂട്ട്; ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെയും കോൺഗ്രസിൻ്റെയും ഫോളോവേഴ്സിനെ മറികടന്നു
അജ്ഞാതരായി ചിലർ അപ്രതീക്ഷിതമായി ബുർഹാന് നേരെ വെടിയുതി‍ർകക്കുകയായിരുന്നു.

ഒന്നിലധികം വെടിയുണ്ടകൾ ഏറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.സമീപകാലത്ത് ഈ പ്രദേശങ്ങളിൽ അജ്ഞാതസംഘം നിരവധി ഭീകരരെ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

Share
error: Content is protected !!