പോലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ

എറണാകുളം: മൂവാറ്റുപുഴയിൽ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പൊലീസെത്തിയതിന് പിന്നാലെ എംഡിഎംഎ വിഴുങ്ങി യുവാവ്. പൊലീസിന്റെ കൈയിൽ ലഹരി കിട്ടാതിരിക്കാനാണ് തൊടുപുഴ തൈപ്പറമ്പിൽ സ്വദേശി 23കാരനായ ടോണി സാബു എംഡിഎംഎ വിഴുങ്ങിയത്.

ഇന്ന് വൈകിട്ട് നാലരയോടെയാണ് പൊലീസ് സംഘം കിഴക്കേക്കരയിലെ രഹസ്യകേന്ദ്രത്തിൽ എത്തിയത്. ഇവിടെ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേരിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തു. ടോണിയിൽ നിന്നും ചെറിയ അളവിൽ രാസലഹരി പിടിച്ചെടുത്തു.

അവശനിലയിലായ ടോണിയെ പൊലീസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.

Share
error: Content is protected !!