മതപരിവര്‍ത്തന ആരോപണം; രണ്ട് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശില്‍ ഗുണ ജില്ലയിലെ മോഹന്‍പുര്‍ ഖുര്‍ദ് ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു. ഉത്തം ബരേല, വികാസ് ബരേല എന്നീ പാസ്റ്റര്‍മാരാണ് അറസ്റ്റിലായത്. കരോഡ് ഗ്രാമത്തിലെ താമസക്കാരനായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ബ്രിജേഷ് ബൈരാഗി എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.

പ്രാഥമികാന്വേഷണത്തിനു ശേഷം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചാല്‍ സുഖപ്പെടുമെന്ന് ഏപ്രില്‍ അഞ്ചിന് നടന്ന ഒരു യോഗത്തില്‍ ഈ പാസ്റ്റര്‍മാര്‍ അവകാശപ്പെട്ടതായി പരാതിയില്‍ പറയുന്നു.

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതായും പറയുന്നു.

Share
error: Content is protected !!