കണ്ണടച്ചു തുറക്കുംമുമ്പേ പ്രഹരം; ഇനി വരുന്നത് സൂപ്പർസോണിക് ഡ്രോണുകൾ

ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ അത്യാധുനിക വ്യോമ പ്രതിരോധ കവചങ്ങളെപ്പോലും വെല്ലുവിളിക്കാൻ ശേഷിയുള്ള ‘സൂപ്പർസോണിക് ലോയിറ്ററിംഗ് മ്യൂണിഷനുകൾ’ (Supersonic Loitering Munitions) വികസിപ്പിക്കാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുന്നു.

നിലവിലുള്ള ഡ്രോണുകളുടെ വേഗക്കുറവ് പരിഹരിക്കാനും യുദ്ധക്കളത്തിൽ ആധിപത്യം ഉറപ്പിക്കാനുമാണ് ഈ നീക്കം. ഐഐടി മദ്രാസ് പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് റാംജെറ്റ് (Ramjet), സ്‌ക്രാംജെറ്റ് (Scramjet) പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

അന്തരീക്ഷത്തിലെ ഓക്‌സിജൻ തന്നെ ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ ഇവയ്ക്ക് ഭാരം കുറവായിരിക്കുകയും കൂടുതൽ പ്രഹരശേഷി കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. സാധാരണ കമികാസെ ഡ്രോണുകൾ സുപ്പർ ഡ്രോണുകളാക്കുന്ന പദ്ധതിക്ക് ‘ശേഷനാഗ്’ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് വിവരം.

ലളിതമായ കമികാസെ ഡ്രോണുകളെ സ്മാർട്ടായ അതിനൂതന ആയുധമാക്കി പരിവർത്തനം ചെയ്യിക്കാനാണ് ഇന്ത്യയുടെ പദ്ധതി. റാംജെറ്റ്, സ്‌ക്രാംജെറ്റ് പോലുള്ള റോക്കറ്റ് എൻജിനുകളുടെ സഹായത്തോടെ അതിവേഗത്തിൽ പറക്കുന്ന സ്വയം നിയന്ത്രിത ഡ്രോണുകളെയാണ് വികസിപ്പിക്കാൻ ഒരുങ്ങുന്നത്.

Share
error: Content is protected !!