റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം; ജാഗ്രത
സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആക്രമണത്തിൽ എംബസി കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. ഇതിനെത്തുടർന്ന് റിയാദ്, ജിദ്ദ, ദഹ്റാൻ എന്നിവിടങ്ങളിലെ അമേരിക്കൻ പൗരന്മാരോട് വീടിനുള്ളിൽ തന്നെ കഴിയാൻ എംബസി നിർദ്ദേശം നൽകി. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലും പുതിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അപകടത്തിലായതോടെ വിമാനങ്ങൾ കൂട്ടത്തോടെ തിരിച്ചുവിട്ടു. അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങൾ മസ്‌കറ്റിലേക്കും, ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം മുംബൈയിലേക്കും തിരിച്ചുവിട്ടു. റിയാദിലേക്കുള്ള വിമാനങ്ങളും യാത്ര പാതിവഴിയിൽ നിർത്തി തിരികെ പോയി.
കുവൈത്തിലെ അമേരിക്കൻ സൈനിക താവളമായ ആരിഫ്ജാൻ ബേസിന് (Arifjan Base) നേരെ ഇറാൻ 10 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇവിടെ ഓസ്‌ട്രേലിയൻ സൈനികർ ഉണ്ടായിരുന്നുവെങ്കിലും അവർ സുരക്ഷിതരാണെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി അറിയിച്ചു. ഇറാഖിലെ അർബീലിൽ അമേരിക്കൻ സൈനികർ താമസിക്കുന്ന ഹോട്ടലിന് നേരെയും ഡ്രോൺ ആക്രമണം നടന്നു


