റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു
റമദാന് മാസത്തിലെ യു.എ.ഇയിലെ പൊതുമേഖ സ്ഥാപനങ്ങളിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ, രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും, വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണിവരെയുമാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായും അവധിയായിരിക്കും. ഷാര്‍ജയില്‍ വെള്ളി മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധിയായിരിക്കും. വാരാന്ത്യ അവധി മാറിയ ശേഷം യു.എ.ഇയിലെ ആദ്യ റമദാനാണ് വരുന്നത്. വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാകുന്ന ആദ്യ റമദാന് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.


