യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഡി.വൈ.എഫ്.ഐക്കാരുടെ മർദനം; രണ്ടുപേർക്ക്​ ഗുരുതര പരിക്ക്

കൊ​ല്ല​ത്ത്​ പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മു​ഖ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു സു​നി​ൽ പ​ന്ത​ള​ത്തി​നെ​യും കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ൻ ആ​ഷി​ക് ബൈ​ജു​വി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ട​യ്ക്കു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.40 ഓ​ടെ ചി​ന്ന​ക്ക​ട ക്ലോ​ക്ക് ട​വ​റി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് വ്യ​വ​സാ​യ നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാൻ എ​ത്തു​ന്ന​തി​നാ​ൽ ക​ന​ത്ത പൊ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ജു​വി​ന്‍റെ ക​ട​യി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ നി​ന്നി​രു​ന്നു.

സം​ഘ​ടി​ച്ചെ​ത്തി​യ ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​ർ ക​ട​യി​ലെ​ത്തി യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രു​മാ​യി ത​ർ​ക്ക​മാ​യി. ​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ച്ച​ത്. വി​ഷ്ണു സു​നി​ൽ പ​ന്ത​ള​ത്തി​നു ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ റി​പ്പോ​ർ​ട്ട​ർ ടി.​വി കാ​മ​റ​മാ​ൻ രാ​ഗേ​ഷി​നു നേ​രെ​യും കൈ​യേ​റ്റ​മു​ണ്ടാ​യി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!