റോഡിൽ വാഹനാഭ്യാസം: അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു – വീഡിയോ

സൌദിയിൽ പൊതു റോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഡ്രൈവറെ പൊലീസ് പിടികൂടി.  സറാത്ത് അബീദ ഗവർണറേറ്റിൽ നടന്ന സംഭവത്തിൽ അസീർ മേഖല ട്രാഫിക് വിഭാഗമാണ് ഡ്രൈവറെ പിടികൂടിയത്.

വാഹനത്തിന്റെ ഡ്രൈവർ മറ്റുള്ളവരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു.

പിടിയിലായ വാഹനത്തിന്റെ ഡ്രൈവറെ അധികൃതർക്ക് കൈമാറി; അയാൾക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷകൾ പ്രയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ

Share