മക്കയിലെ കഅബയിൽ ശിവലിംഗവും പാലഭിഷേകവും ? ഹിന്ദുത്വ വാദികൾ പ്രചരിപ്പിക്കുന്ന വീഡിയോയുടെ നിജസ്ഥതി പുറത്ത് വിട്ട് ഇന്ത്യ ടുഡെ – വീഡിയോ

മക്കയിൽ ഹറം പള്ളിയിലെ കഅബയിൽ പാൽ ഒഴിക്കുന്നതായും, അവിടെ ശിവലിംഗമുണ്ടെന്നും അവകാശപ്പെട്ട് കൊണ്ട് ഹിന്ദുത്വ വാദികൾ പ്രചരിപ്പിക്കുന്ന വീഡിയോയുടെ നിജസ്ഥിതി ഇന്ത്യാ ടുഡേ പുറത്ത് വിട്ടു. 

സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന വീഡിയോയിൽ ഒരു യുവാവ് മക്കയിലെ കഅബയിൽ ഒരു കുപ്പിയിൽ നിന്ന് ഒരു ദ്രാവകം ഒഴികുന്നതായി കാണുന്നു. പിന്നീട് ഒരു കൂട്ടം ആളുകൾ അയാളെ പിടിച്ച് കൊണ്ടുപോകുന്നതും കാണാം. 

ഇയാൾ ഇറാൻ പൌരനാണെന്നും, കഅബയിൽ പാൽ ഒഴിക്കുകയാണെന്നും, അത് ഒരു ശിവലിംഗമാണെന്ന് അയാൾ അവകാശപ്പെടുന്നുവെന്നുമാണ് വീഡിയോയുടെ കൂടെ പ്രചരിപ്പിക്കുന്നത്. തൻ്റെ പൂർവീകർ ഹിന്ദുക്കളാണെന്ന് അയാൾ പറഞ്ഞതായും വീഡിയോ ഷെയർ ചെയ്യുന്നവർ അവകാശപ്പെടുന്നുണ്ട്. ഹിന്ദുത്വ വാദികൾ ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. 

 

 

 

 

എന്നാൽ ഈ വീഡിയ സംബന്ധിച്ച്, ‘ഇന്ത്യ ടുഡേ’ ടി.വിയുടെ വസ്തുതാന്വേഷണ സംഘമായ ‘ആന്റി ഫേക് ന്യൂസ് വാർ റൂം’ നടത്തിയ അന്വേഷണമാണ് ഇപ്പോൾ വസ്തുത അന്വേഷിച്ച് പുറത്തു​കൊണ്ടുവന്നിരിക്കുന്നത്. സ്വയം തീ കൊളുത്താൻ ശ്രമിക്കുന്ന ഒരു യുവാവിന്റെ ദൃശ്യമാണ് വീഡിയോയിൽ ഉള്ളതെന്ന് എ.എഫ്.ഡബ്ല്യു.എ കണ്ടെത്തി. യുവാവ് ഇറാനിൽനിന്നും ഉള്ള വ്യക്തിയും അല്ല.

എ.എഫ്.ഡബ്ല്യു.എ അന്വേഷണം:

2017 ഫെബ്രുവരിയിൽ ‘സിയാസത്ത് ഡെയ്‌ലി’യുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത മറ്റൊരു വീഡിയോ എ.എഫ്.ഡബ്ല്യു.എ കണ്ടെത്തി. ഹിന്ദുത്വ വാദികൾ പ്രചരിപ്പിക്കുന്ന അതേ വീഡിയോ ആണിത്.  ‘സിയാസത്ത് ഡെയ്‌ലി’യുടെ വിവരണമനുസരിച്ച് 2017ൽ കഅബക്കടുത്ത് വെച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെയാണ് വീഡിയോയിൽ കാണിക്കുന്നത്. തുടർന്ന് ഇന്ത്യ ടുഡേ സംഘം ഓൺലൈനിൽ തിരഞ്ഞപ്പോൾ ഈ സംഭവത്തെക്കുറിച്ച് 2017 മുതൽ നിരവധി മാധ്യമൾ നടത്തിയ റിപ്പോർട്ടുകൾ കണ്ടെത്തി. ഒരു ഗൾഫ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ആ യുവാവ് സ്വയം തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. കുപ്പിയിലെ ദ്രാവകം പെട്രോൾ ആയിരുന്നു. ഇയാൾ 40 വയസ്സുള്ള സൗദി പൗരനാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

വീഡിയോ കാണുക

 

 

കഅബക്കരികിൽ വെച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് സ്വയം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇദ്ദേഹം  മാനസിക നിലയിൽ തകരാറുള്ളതായും അന്ന് പല ഗൾഫ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

അയാൾ നാടകീയമായി സ്വയം തീകൊളുത്തനായി മുന്നോട്ട് പോയി. എന്നാൽ അതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ പിടികൂടി. അയാളുടെ പെരുമാറ്റം സൂചിപ്പിക്കുന്നത് അയാൾ മാനസികരോഗിയാണെന്നാണ്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും എന്ന് സ്‌പെഷ്യൽ ഫോഴ്‌സിന്റെ മാധ്യമ വക്താവ് മേജർ റായ്ദ് സമേ അൽ സുലാമിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

2017ൽ നിരവധി ഇന്ത്യൻ മാധ്യമങ്ങളും ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വീഡിയോയിലുള്ളയാൾ കഅബയിൽ പാൽ ഒഴിക്കുകയോ ശിവലിംഗമാണെന്ന് അവകാശപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്ന് ഇന്ത്യ ടുഡേ ടിവിയുടെ വസ്തുതാന്വേഷണ സംഘമായ ‘ആന്റി ഫേക് ന്യൂസ് വാർ റൂം’ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!