മദീനയിൽ അതിശക്തമായ മഴയും മിന്നലും കാറ്റും; വെള്ളം കുത്തിയൊഴുകി, റെഡ് അലേർട്ട് പ്രഖ്യാപിച്ചു – വീഡിയോ

മദീനയിൽ അതിശക്തമായ മഴയും കാറ്റും മിന്നലും. ഉച്ചക്ക് ഒരു മണിയോടെയാണ് മഴ ആരംഭിച്ചത്. രാത്രി 9 മണിവരെ  ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമായതോടെ വെള്ളത്തിൻ്റെ കുത്തൊഴുക്കാണ് പല സ്ഥലങ്ങളിലും. പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലേക്കും പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മക്ക. ജിസാൻ, അൽ ബഹ തുടങ്ങിയ പ്രദേശങ്ങളിലും രാത്രി  മണിവരെ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share