സൗദിയിൽ രണ്ട് കമ്പനികൾക്ക് കൂടി ഓപ്പൺ ബാങ്കിംഗ് സേവനങ്ങൾക്ക് അനുമതി നൽകി

സൗദിയിൽ രണ്ട് കമ്പനികൾക്ക് കൂടി ഓപ്പൺ ബാങ്കിംഗ് സേവനങ്ങൾക്ക് അനുമതി നൽകിയതായി സൌദി സെൻട്രൽ ബാങ്ക് അറിയിച്ചു. സൗദി ലീൻ ടെക്‌നോളജീസ് കമ്പനി ഫോർ ഇൻഫർമേഷൻ സിസ്റ്റംസ് ടെക്‌നോളജി, ഫിനാൻഷ്യൽ സേവിംഗ്‌സ് ആൻഡ് ഡെവലപ്‌മെന്റ് ടെക്‌നോളജി കമ്പനി എന്നീ രണ്ട് കമ്പനികൾക്കാണ് പുതിയതായി അനുമതി നൽകിയത്.

ഈ രണ്ട് കമ്പനികളും “റെഗുലേറ്ററി സാൻഡ്‌ബോക്‌സ്” മേഖലയിലാണ് പ്രവർത്തിക്കുക. മൊത്തം 38 കമ്പനികൾക്കാണ്  സാമ്പത്തിക സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുവാൻ സെൻട്രൽ ബാങ്ക് അധികാരം നൽകിയത്.

നിലവിൽ ബാങ്കുകളുടെയും സാമ്പത്തിക സാങ്കേതിക കമ്പനികളുടെയും സാമ്പത്തിക മേഖലയിലെ പങ്കാളികളുമായി സംയോജിത സംവിധാനം നിർമ്മിക്കുന്നതിനും സജ്ജീകരിക്കുന്നതിനും ഇവ പ്രവർത്തിക്കുന്നുണ്ടെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

ഓപ്പൺ ബാങ്കിംഗ് രീതികൾക്ക് അനുസൃതമായി പുതിയ സാമ്പത്തിക ഉൽപന്നങ്ങളും സേവനങ്ങളും ആസൂത്രണം ചെയ്യാനും നവീകരിക്കാനും സാമ്പത്തിക മേഖലയിലെ പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി സഹായകരമാകുമെന്നും സെൻട്രൽ ബാങ്ക് പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!