മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങൾ സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

മലപ്പുറം വേങ്ങര സ്വദേശികൾ സൗദിയിൽ വാഹനപകടത്തിൽ മരിച്ചു. ജബ്ബാർ ചെറുച്ചിയിൽ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. വെട്ടുതോട് കാപ്പിൽ കുഞ്ഞി മുഹമ്മദ് ഹാജി യുടെ മക്കളാണ് മരിച്ച രണ്ട് പേരും.  ഇവർ സഞ്ചരിച്ചിരുന്ന ഡയന ട്രക്ക് അപകടത്തിൽ പെട്ടാണ് മരണം. ജിസാൻ അടുത്തുള്ള ബേഷിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.  മൃതദേഹം ബേഷ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ഉടൻ അപ്‌ഡേറ്റ് ചെയ്യുന്നതാണ്

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!