വൈദികൻ്റെ വീട്ടിലെ മോഷണകേസിൽ അപ്രതീക്ഷിത വഴിത്തിരവ്; വൈദികൻ്റെ മകന്‍ അറസ്റ്റില്‍
കോട്ടയം കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ വഴിത്തിരിവ്. പട്ടാപ്പകല്‍ വീട്ടില്‍ക്കയറി അലമാര കുത്തിത്തുറന്ന് 50 പവനിലേറെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ വൈദികന്റെ മൂത്ത മകന്‍ അറസ്റ്റിലായി. മോഷണം സാമ്പത്തിക ബാധ്യത തീര്‍ക്കാനെന്ന് പ്രതി ഷൈന്‍ നൈനാന്‍ പോലീസിന് മൊഴി നല്‍കി. മോഷണം നടത്തിയത് വീട്ടിലുള്ള ആള്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസിന് കൃത്യമായ സൂചന ലഭിച്ചിരുന്നു. മുറിക്കുള്ളില്‍ വിതറിയ മുളകുപൊടി പാക്കറ്റിന്റെ ഹോളോഗ്രാമും മറ്റ് സൂചനകളും വച്ചാണ് അന്വേഷണം നടത്തിയത്.
വീട്ടിലെ മുഴുവന്‍ മുറികളിലും മുളകുപൊടി വിതറിയിട്ടനിലയിലായിരുന്നു. വൈദികന്റെ മുറിയിലെ അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്. മറ്റു സാധനങ്ങള്‍ മുറിക്കുള്ളില്‍ വലിച്ചുവാരിയിട്ട നിലയിലാണ്. മറ്റ് മുറികളിലെ അലമാരകളും കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രാത്രി ഏഴുമണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക