ഗ്രൂപ്പുകളിൽ ഉംറക്കെത്തുന്നവർ രേഖാമൂലമുള്ള കരാറുണ്ടെന്ന് ഉറപ്പ് വരുത്തണം – മന്ത്രാലയം

സൌദിയിൽ ഉംറ യാത്രയും മറ്റും സംഘടിപ്പിക്കുന്ന ഗ്രൂപ്പുകളും കമ്പനികളും വഴി ഉംറക്കെത്തുന്ന തീർഥാടകർ, രേഖാമൂലമുള്ള കരാർ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര തീർഥാകരോട് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

താമസം, ഗതാഗതം മുതലായ സേവനങ്ങളുടെ വിശദാംശങ്ങളും അവയുടെ തീയതികളും കരാറിലുണ്ടായിരിക്കണം. കൂടാതെ യാത്രകൾ സംഘടിപ്പിക്കുന്നതിന് ലൈസൻസുള്ള കമ്പനികൾ വഴി തന്നെയാണ് സേവനങ്ങൾ ലഭിക്കുന്നതെന്ന് തീർഥാടകർ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

എന്നാൽ വ്യക്തിഗതമായോ, കുടുംബവുമായോ ഉംറക്ക് വരുന്നവർക്ക് ഇത് ബാധകമാകില്ല.

ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതോടെ തീർഥാടകരെ സേവിക്കുന്നതിനും, കർമ്മങ്ങൾ എളുപ്പത്തിൽ നിർവഹിക്കുവാൻ തീർഥാകരെ സഹായിക്കുന്നതിനും, വിവിധ സേവനങ്ങൾ നൽകുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് ഹജ്ജ് ഉംറ മന്ത്രാലയം പ്രവർത്തിക്കുന്നത്. ഇതിനായി ഇല്ക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!