ഹജ്ജ് കാലത്ത് ഉപയോഗിച്ച ഇഹ്‌റാം വസ്ത്രങ്ങൾ പുനരുപയോഗിക്കുന്ന പദ്ധതിക്ക് തുടക്കമായി – വീഡിയോ

ഹജ്ജ് കാലത്ത് ഉപയോഗിച്ച് കഴിഞ്ഞ ഇഹ്റാം വസ്ത്രങ്ങൾ വീണ്ടും പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് തുടക്കമായി. ദേശീയ മാലിന്യ സംസ്‌കരണ കേന്ദ്രം “മോവൻ” കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കഴിഞ്ഞ ഹജ്ജ് കാലത്ത് ഉപയോഗിച്ച ഇഹ്റാം വസ്ത്രങ്ങൾ തീർഥാടകരുടെ ക്യാമ്പുകളിൽ നിന്ന് സ്വീകരിച്ച് റീസൈക്ലിംഗ് പ്രോസസിലൂടെ വീണ്ടും ഉപയോഗയോഗ്യമാക്കുന്നതാണ് പദ്ധതി.

പദ്ധതിയുടെ രീതി വിശദീകരിക്കുന്ന വീഡിയോ ക്ലിപ്പ് “മോവൻ” പുറത്തിറക്കി. തീർഥാടകരുടെ ക്യാമ്പുകളിലെത്തി ഇഹ്റാം വസ്ത്രങ്ങൾ സ്വീകരിക്കുന്നിടത്ത് നിന്നാണ് പദ്ധതി ആരംഭിക്കുന്നത്. പിന്നീട് ഇവ ഡീകംപോസ് ചെയ്യും. തുടർന്ന് അണുവിമുക്തമാക്കുകയും, കഴുകുകയും ചെയ്യും. കേട്പാടുകൾ സംഭവിച്ചവ നന്നാക്കിയെടുക്കും. അതിന് ശേഷം തരം തിരിച്ച് സുതാര്യമായ ബാഗുകളിൽ സൂക്ഷിക്കുന്നതാണ് ഇഹ്റാം പുനരുപയോഗ പദ്ധതി.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി മാലിന്യ പുനരുപയോഗ സംരംഭം സജീവമാക്കിക്കൊണ്ട് തീർത്ഥാടകർക്കിടയിൽ അവബോധം വളർത്തുന്നതിനും നല്ല പെരുമാറ്റം സമ്പന്നമാക്കുന്നതിനുമായി “മോവൻ” മുൻകയ്യെടുത്ത് നടപ്പിലാക്കുന്നതാണ് പദ്ധതി. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

Share
error: Content is protected !!