വിമാനത്താവളത്തിൽ നിന്നുള്ള വിവരങ്ങളും സേവനങ്ങളും ഇനി വാട്‌സ് ആപ്പ് വഴിയും ലഭിക്കും

സൌദിയിൽ വിമാനയാത്രക്കാർക്ക് വാട്സ് ആപ്പ് സേവനം ആരംഭിച്ചു. റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് പുതിയ വാട്സ് ആപ്പ് സേവനം ആരംഭിച്ചത്. വിമാനയാത്രയുമായി ബന്ധപ്പെട്ട യാത്രക്കാരുടെ സംശയങ്ങൾക്ക് വാട്സ് ആപ്പിലൂടെ മറുപടി നൽകുന്നതാണ് പദ്ധതി.

വിമാനം എയർപോർട്ടിലെത്തുന്നതും പുറപ്പെടുന്നതുമായ സമയം, ടിക്കറ്റ് ബുക്കിംഗ്, വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ, തുടങ്ങി വിമാന സർവീസുകളുമായി ബന്ധപ്പെട്ട എല്ലാ അന്വോഷണങ്ങൾക്കും ഉടനടി മറുപടി ലഭിക്കും.

കൂടാതെ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവയെകുറിച്ചും,  രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലെ വിവരങ്ങളും ഇതിലൂടെ അറിയാനാകും.

നഷ്ടപ്പെട്ട ബാഗേജിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ തേടാനും വാട്സ് ആപ്പ് സേവനത്തിലൂടെ സാധിക്കുന്നതാണ്.

+966 9200 20090 എന്ന നമ്പറിലാണ് റിയാദ് എയപ്പോര്‍ട്ട് വാട്‌സ് ആപ്പ് സേവനം ലഭിക്കുക. രാവിലെ എട്ട് മുതല്‍ രാത്രി 12 മണിവരെ വാട്‌സ് ആപ് സേവനം ലഭിക്കുന്നതാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share