മഴ ശക്തമായി തുടരുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, എറണാകുളം, വയനാട്, പത്തനംതിട്ട, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു ഈ ജില്ലകളിലെ കലക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എറണാകുളം ജില്ലയിൽ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും.

ഇടുക്കി ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി.

പാലക്കാട് ജില്ലയിൽ മഴ തുടരുന്നതിനാലും നാളെ അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് വെള്ളിയാഴ്ച ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

ത‍ൃശൂർ ജില്ലയിലെ അങ്കണവാടി മുതൽ പ്രഫഷനൽ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾക്കു മാറ്റമില്ല.

പത്തനംതിട്ട ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പു നിലനിൽക്കുന്നതിനാൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻപേ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.

വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. റെസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമല്ല.

കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ല.

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ ഹൊസ്ദൂര്‍ഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും നാളെ (ആഗസ്റ്റ 5) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.

മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിലമ്പൂര്‍, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

കൂടുതൽ ജില്ലകളിൽ വരും മണിക്കൂറുകളിൽ അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അവധി പ്രഖ്യാപിച്ചാൽ ഈ പേജിൽ തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. വായനക്കാർ പേജ് റീഫ്രഷ് ചെയ്ത് വായിക്കാൻ ശ്രമിക്കുക.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!