ഹജ്ജിനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു

മക്ക: ഹജ്ജിനെത്തിയ തൃശൂർ സ്വദേശിനി മക്കയില്‍ മരിച്ചു. തൃശൂര്‍ ഞമങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ (62) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയതായിരുന്നു ഇവർ.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ഇവരെ അസുഖത്തെ തുടർന്ന് മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു.

വിവരമറിഞ്ഞ് നാട്ടിലുള്ള ഭര്‍ത്താവ് മൂസക്കുട്ടി, മസ്കത്തിലുള്ള മകന്‍ അജാസ് എന്നിവര്‍ മക്കയില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വിഭാഗം മെമ്ബര്‍ മുഹമ്മദ് ഷമീം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായത്തിനുണ്ട്.

പെരുമ്പടപ്പ് ചിറ്റോത്തയില്‍ ഉമറിന്റെയും താഹിറയുടെയും മകളാണ്. മക്കള്‍: മുബീഷ്, നിബിത, അജാസ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share